ഇന്‍ഡോ ജപ്പാന്‍ വ്യവസായ മേള ഇന്നു മുതല്‍ കൊച്ചിയില്‍

Related Stories

ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴസ് (ഇന്‍ജാക്) സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാന്‍ മേള ഇന്ന് മുതല്‍ 4 വരെ കൊച്ചി റമദ റിസോര്‍ട്ടില്‍. രാവിലെ വ്യവസായമന്ത്രി പി.രാജീവ് മേള ഉദ്ഘാടനം ചെയ്തു. ജപ്പാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും സാങ്കേതിക വിദ്യകളും നിക്ഷേപ സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടുന്ന മേളയില്‍ സംരംഭകരായ വനിതകള്‍ക്ക് പ്രവേശനം സൗജന്യമാണ്.
കേരളത്തില്‍ വനിതാസംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇളവ് നല്‍കുന്നതെന്ന് ഇന്‍ജാക് പ്രസിഡന്റും കൊച്ചിന്‍ ഷിപ്യാര്‍ഡ് സിഎംഡിയുമായ മധു എസ്.നായര്‍, വൈസ് പ്രസിഡന്റും സിന്തൈറ്റ് എംഡിയുമായ ഡോ.വിജു ജേക്കബ് എന്നിവര്‍ പറഞ്ഞു. 1) സ്‌പൈസസ് 2) ടൂറിസം ആന്‍ഡ് വെല്‍നെസ് 3) എജ്യുക്കേഷന്‍ ആന്‍ഡ് എച്ച്ആര്‍ 4) മെഡിക്കല്‍ ടെക്‌നോളജി ആന്‍ഡ് ഡിവൈസസ് 5) എഐ, റോബട്ടിക്‌സ് ആന്‍ഡ് ഐടി 6) റബര്‍ 7) സീഫുഡ് ആന്‍ഡ് ഫുഡ് പ്രോസസ്സിങ് 8) മാരിടൈം 9) ഇന്‍ഫ്രാസ്ട്രക്ചര്‍ 10) ഗീന്‍ ഹൈഡ്രജന്‍ ആന്‍ഡ് ഇവി എന്നീ പത്തു വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട സെഷനുകളാണ് മേളയില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
അതത് മേഖലകളിലെ 40ഓളം പ്രമുഖര്‍ സെഷനുകള്‍ നയിക്കും.ജപ്പാനിലേക്ക് കയറ്റുമതി ലക്ഷ്യമിടുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, ബയേഴ്‌സ്, പങ്കാളിത്തം നോക്കുന്ന സ്ഥാപനങ്ങള്‍, സംയുക്ത സംരഭങ്ങള്‍ സ്ഥാപിക്കുന്നവര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ക്ക് മേള മികച്ച അവസരങ്ങള്‍ ലഭ്യമാക്കും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories