രാജ്യത്തെ വ്യാവസായിക ഉല്‍പാദനം
സ്റ്റാറ്റിസ്റ്റിക്ക് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, വാര്‍ഷികാടിസ്ഥാനത്തില്‍ 4 ശതമാനം കുറഞ്ഞു.
2021 ഒക്ടോബറില്‍ വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി) സെപ്റ്റംബറിലെ 133.5 ല്‍ നിന്ന് ഒക്ടോബറില്‍ 129.6 ആയി കുറഞ്ഞു.
2022 ഒക്ടോബറില്‍ ഖനനം 2.5 ശതമാനവും വൈദ്യുതി 1.2 ശതമാനവും വളര്‍ച്ച കൈവരിച്ചപ്പോള്‍ ഉല്‍പാദന മേഖലയില്‍ 5.6 ശതമാനം വളര്‍ച്ച കുറഞ്ഞു.
ഒക്ടോബറിലെ വ്യാവസായിക ഉത്പാദന സൂചിക അനുസരിച്ച്, മൂലധന ഉല്‍പ്പന്നങ്ങള്‍ 2.3 ശതമാനവും ഇന്റര്‍മീഡിയറ്റ് ഗുഡ്സ് 2.8 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 15.3 ശതമാനവും കണ്‍സ്യൂമര്‍ നോണ്‍-ഡ്യൂറബിള്‍സ് 13.4 ശതമാനവും വീതം കുറഞ്ഞു.