ഇന്‍ഫാം നവസംരംഭകശില്‍പശാല

0
194

തൊടുപുഴ: ഇന്‍ഫാം കോതമംഗലം കാര്‍ഷിക ജില്ലയുടെ നേതൃത്വത്തില്‍ എം.ജി യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ നവ സംരംഭകര്‍ക്കായി ശില്പശാല സംഘടിപ്പിക്കും. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി പാരിഷ് ഹാളില്‍ ബുധനാഴ്ച നടക്കുന്ന ശില്‍പശാല രാവിലെ 10ന് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്യും. കോതമംഗലം കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ.ജേക്കബ് റാത്തപ്പിള്ളില്‍ അധ്യക്ഷത വഹിക്കും.എം.ജി യൂണിവേഴ്‌സിറ്റി ഇന്നൊവേഷന്‍ ആന്റ്  ഇന്‍കുബേഷന്‍ (ബിസിനസ്)ഡയറക്ടര്‍ ഡോ.ഇ.കെ. രാധാകൃഷ്ണന്‍, പ്രഫ. ഡോ.കെ.ജെ.കുര്യന്‍, ഇടുക്കി മുന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ.സാബു വര്‍ഗീസ്, നബാര്‍ഡ് ജില്ല ഡെവലപ്പ്‌മെന്റ് മാനേജര്‍ അജീഷ് ബാലു, തൊടുപുഴ നഗരസഭ ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.ടി.അശ്വിന്‍, റിട്ട.ഐ.ജി എ.എം.മുഹമ്മദ്, ആതിര എസ്.കുമാര്‍ എന്നിവര്‍ ക്ലാസ് നയിക്കും.കാര്‍ഷിക വിളകളില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം, ലാഭകരമായ വിപണനം, കാര്‍ഷിക സംരംഭകത്വ വികസനം, അഗ്രിഫാം, അഗ്രി ടൂറിസം, ഓര്‍ഗാനിക് മില്ലറ്റ്  ഔഷധം, ഭക്ഷണം, കൃഷിരീതി  തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍ നടത്തുന്നതെന്നു  ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ്  മോനിപ്പിള്ളില്‍ അറിയിച്ചു.ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, കോതമംഗലം കാര്‍ഷിക ജില്ല പ്രസിഡന്റ് റോയി വള്ളമറ്റം, ഇന്‍ഫാം തൊടുപുഴ മേഖല പ്രസിഡന്റ് ജെയിംസ് പള്ളിയ്ക്കമ്യാലില്‍, ജോബിഷ് തരണിയില്‍, ജോംസി തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.