ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖിന്റെ ശമ്പളം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 21 ശതമാനത്തോളം വെട്ടിക്കുറച്ചു. 56.44 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം പരേഖിന് ലഭിച്ചത്. തൊട്ടു മുന്‍ വര്‍ഷം ഇത് 71 കോടി രൂപയായിരുന്നു. ഇന്‍ഫോസിസ് വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നിരുന്നാലും സാധാരണ ഒരു ജീവനക്കാരന് 9 ലക്ഷത്തോളമാണ് ശരാശരി ശമ്പളമെന്നിരിക്കെ 627 മടങ്ങ് അധികമാണ് പരേഖിന്റെ ശമ്പളം.