13,000 കോടിയുടെ മെഗാ ഡീൽ: കരാറിൽ ഒപ്പുവെച്ച് ഇൻഫോസിസും ലിബർട്ടി ഗ്ലോബലും

0
333

ലിബർട്ടി ഗ്ലോബലുമായി അഞ്ച് വർഷത്തെ മെഗാ ഡീലിൽ ഒപ്പുവെച്ച് ഇൻഫോസിസ്. എട്ട് വർഷത്തേക്ക് നീട്ടാവുന്ന കരാറിന്റെ മൂല്യം 2.3 ബില്യൺ യൂറോ വരെ ഉയർന്നേക്കും. ഇൻഫോസിസ് തന്നെയാണ് ഇക്കാര്യങ്ങൾ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചത്. ബ്രോഡ്‌ബാൻഡ്, വീഡിയോ, ടെലികോം സേവനദാതാക്കളാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്നലിബർട്ടി ഗ്ലോബൽ.


കരാറോടെ കമ്പനിയുടെ തന്നെ ഹൊറൈസൺ എന്റർടൈൻമെന്റ്, കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോമുകളുടെ നടത്തിപ്പും ഇൻഫോസിസ് ഏറ്റെടുക്കും. ഇതിലൂടെ പുതിയ ഓപ്പറേറ്റർമാർക്കും, വിപണികൾക്കും സേവനങ്ങൾ ലഭ്യമാക്കും.
പ്രതിവർഷം 100 മില്യൺ യൂറോയിലധികം ലാഭിക്കാൻ ഈ സഹകരണം സഹായിക്കും എന്നാണ് ലിബർട്ടി ഗ്ലോബൽ പ്രതീക്ഷിക്കുന്നത്. 400-ലധികം ലിബർട്ടി ഗ്ലോബൽ ജീവനക്കാർ ഇൻഫോസിസിന്റെ ഭാഗമാകും.
ആഗോള ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട ഡിജിറ്റൽ സേവനം എത്തിക്കാൻ ഇരു കമ്പനികളുടെയും കൂട്ടുകെട്ട് സഹായിക്കുമെന്ന് ഇൻഫോസിസ് വൃത്തങ്ങൾ അറിയിച്ചു.