സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ട്രഷറിക്ക് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതോടെ സംസ്ഥാനത്തെ പല പദ്ധതികളും പ്രതിസന്ധിയിൽ. 379 കോടി രൂപ മതിക്കുന്ന 14,000ലധികം ബില്ലുകളാണ് ട്രഷറികളിൽ കെട്ടിക്കിടക്കുന്നത്. 4 മാസം മാത്രം അവശേഷിക്കേ നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതികളിൽ ഇതുവരെ 25 ശതമാനം പ്രവൃത്തികൾ പൂർത്തിയാക്കാനേ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുള്ളൂ.
മൊത്തം 7,460.65 കോടി രൂപയുടെ പദ്ധതികളാണ് ഈ വർഷം പൂർത്തീകരിക്കേണ്ടത്. 1,831.43 കോടി രൂപയുടെ പ്രവൃത്തികളാണ് ഇതുവരെ നടന്നത്. 5,362.36 കോടി രൂപയുടെ പ്രവൃത്തികൾ ഇനിയും നടപ്പാക്കേണ്ടതുണ്ട്.