ഇന്നോവയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും പിന്നാലെ ശ്രേണിയിലെ പുതിയ പതിപ്പായ ഇന്നോവ ഹൈക്രോസുമായി ടൊയോട്ട. ക്രിസ്റ്റയ്ക്കൊപ്പം ഇനി ഹൈക്രോസും വിപണിയിലിറക്കും. 172 എച്ച്.പി കരുത്തും സി.വി.ടി ട്രാന്‍സ്മിഷനോടും കൂടിയ 2-ലിറ്റര്‍ പെട്രോള്‍ എന്‍ജി, സെല്‍ഫ്-ചാര്‍ജിംഗ് ഹൈബ്രിഡ് എന്ജിന് എന്നിങ്ങനെ രണ്ട് എഞ്ചിന് ഓപ്ഷനുകളാണുള്ളത്.
മികച്ച ഡ്രൈവിംഗ് സുഖം ഉറപ്പാക്കുന്ന ടി.എന്‍.ജി.എ ജി.എ-സി പ്ളാറ്റ്ഫോമിലാണ് ഇന്നോവ ഹൈക്രോസിന്റെ നിര്‍മ്മാണം. സെല്‍ഫ്-ചാര്‍ജിംഗ് ഹൈബ്രിഡ് പവര്‍ട്രെയിനോടെയാണ് പുത്തന്‍ ഇന്നോവ ഹൈക്രോസ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
21.1 കിലോമീറ്റര്‍ മൈലേജാണ് ലഭിക്കുക. ഓട്ടത്തിന്റെ 40 ശതമാനവും ഇ.വി മോഡില്‍ ഓടാന്‍ ഈ വേരിയന്റിന് കഴിയും. പുതിയ ഇന്നോവ ഹൈക്രോസ് 2023 ജനുവരിയിലേ വില്പനയ്ക്കെത്തൂ. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.