ഇന്‍സ്റ്റയിലും എഫ്ബിയിലും രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാന്‍ സംവിധാനം

0
78

കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുവാനായി രണ്ട് സംവിധാനങ്ങള്‍ അവതരിപ്പിച്ച് മെറ്റ.

കുട്ടികളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ ഉപയോഗം നിയന്ത്രിക്കുവാനായി രക്ഷിതാക്കള്‍ക്ക് അവസരം നല്‍കുന്ന സംവിധാനമാണ് പേരന്റല്‍ കണ്‍ട്രോള്‍സ്.
മെസഞ്ചറില്‍ കുട്ടികളെ നിരീക്ഷിക്കാനാകുമെങ്കിലും കുട്ടികള്‍ അയക്കുന്ന സന്ദേശങ്ങള്‍ രക്ഷിതാക്കള്‍ക്ക് വായിക്കുവാന്‍ സാധിക്കില്ല. ഇന്‍സ്റ്റഗ്രാമില്‍ സമയം ചെലവിടുന്നത് കുറയ്ക്കുവാന്‍ നോട്ടിഫിക്കേഷന്‍ ആയുള്ള സംവിധാനമാണ് ക്വയറ്റ് മൂഡ്. ഇത്തരത്തില്‍ രണ്ട് സംവിധാനങ്ങളാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.