തിരഞ്ഞെടുക്കപ്പെട്ട മുപ്പതിലേറെ അന്താരാഷ്ട്ര ബ്ലോഗർമാരുമായി സംസ്ഥാന സർക്കാരിന്റെ ‘കേരള ബ്ലോഗ് എക്സ്പ്രസ്’ ഇന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. ഇരുപത്തിരണ്ടോളം രാജ്യങ്ങളിൽ നിന്നും എത്തിയിട്ടുള്ള ബ്ലോഗർമാർ ഇന്നലെ കേരളത്തിന്റെ ടൂറിസം സംരംഭത്തിനും സംസ്കാരത്തിനും ചുക്കാൻ പിടിക്കുന്ന അൻപതു വർഷം മുൻപ് തുടക്കം കുറിച്ച കോവളത്തെ ലീല റാവിസിൽ എത്തി ചേർന്നു.
സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രമുഖ പ്രചരണ പരിപാടിയായ ബ്ലോഗ് എക്സ്പ്രസിന്റെ ഏഴാം പതിപ്പാണ് ഈ വർഷത്തേത്. കേരളത്തിന്റെ വിവിധ ടൂറിസം മേഖലകളിലൂടെ അടുത്ത രണ്ടാഴ്ച ബ്ലോഗ് എക്സ്പ്രസ് സഞ്ചരിക്കും. നാടിന്റെ പ്രകൃതി സൗന്ദര്യം, സംസ്കാരം, നാടൻ കലകൾ, കലാരൂപങ്ങൾ, നാട്ടു രുചികൾ എല്ലാം തന്നെ ബ്ലോഗ് എക്സ്പ്രസിന്റെ ഭാഗമായി അണിയിച്ചൊരുക്കിയിട്ടുണ്ട്.