രാജ്യാന്തര സ്‌പൈസസ് സമ്മേളനം നാളെ മുതല്‍ ചെന്നൈയില്‍ നടക്കും. ഐടിസി ഗ്രാന്‍ഡ് ചോളയില്‍ 22ാം തീയതി വരെയാണ് സമ്മേളനം നടക്കുക. ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ആണ് സംഘാടകര്‍. രാജ്യത്തെ എണ്‍പത് ശതമാനം കയറ്റുമതിക്കും നേതൃത്വം നല്‍കുന്നതും ഇവരാണ്. സുഗന്ധ വ്യഞ്ജന, കാര്‍ഷിക വ്യവസായ മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന സമ്മേളനത്തില്‍ കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും പങ്കാളികളാണ്.