ആഗോള തലത്തില്‍ ടൂറിസം രംഗം വൈകാതെ കൊവിഡ്പൂര്‍വ നിലയിലേക്ക് എത്തുമെന്ന് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന്. ഈ വര്‍ഷം ആദ്യ മൂന്ന് മാസം, 235 ദശലക്ഷം വിനോദ സഞ്ചാരികള്‍ അന്താരാഷ്ട്ര തലത്തില്‍ യാത്രകള്‍ നടത്തി. ഇത് കൊവിഡിന് മുന്പുണ്ടായിരുന്നതിന്റെ എണ്‍പത് ശതമാനത്തോളമാണ്. കഴിഞ്ഞ വര്‍ഷമാകട്ടെ ആകെ 960 ദശലക്ഷം പേരാണ് സ്വരാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തത്. മിഡില്‍ ഈസ്റ്റാണ് ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയത്. 2019ല്‍ കൊറോണയ്ക്ക് മുന്പുണ്ടായിരുന്നതിനേക്കാള് 15 ശതമാനം അധികം പേരാണ് മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞ വര്‍ഷം എത്തിയത്.