ഇന്ന് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ആയതോടെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11 പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുന്നു.
ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഇന്റര്‍നെറ്റ് എക്്സ്‌പ്ലോറര്‍. 25 വര്‍ഷത്തെ സേവനമാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇന്ന് അവസാനിപ്പിക്കുന്നത്.
വിന്‍ഡോസ് 11ല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 സോഫ്റ്റ്വെയര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വിന്‍ഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകളില്‍ സേവനം തുടരുന്നുണ്ടായിരുന്നു.
പ്രണയദിനത്തില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11 പ്രവര്‍ത്തനരഹിതമാകുമെന്ന് റെഡ്മണ്ട് കമ്പനി ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11-നെ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് റീഡയറക്ട് ചെയ്യാത്ത എല്ലാ ഉപകരണങ്ങളെയും ഈ അപ്ഡേറ്റ് ബാധിക്കുമെന്നും സ്ഥാപനം അറിയിച്ചിരുന്നു.
വിന്‍ഡോസ് 95 ന്റെ അധിക ഫീച്ചറായി 1995ലാണ് എക്‌സ്‌പ്ലോറര്‍ അവതരിപ്പിക്കപ്പെടുന്നത്. പിന്നീടിത് സൗജന്യമായി നല്‍കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റാണ് സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. 90-കളുടെ അവസാനമാണ് ഏറ്റവും പ്രചാരമുള്ള ബ്രൗസറായി എക്സ്പ്ലോറര്‍ മാറുന്നത്. ഒജി സെര്‍ച്ച് ബ്രൗസര്‍ എന്ന പേരിലാണ് ആദ്യകാലങ്ങളില്‍ ഇതറിയപ്പെട്ടിരുന്നത്. 2003 ല്‍ 95 ശതമാനമായിരുന്നു എക്സ്പ്ലോററിന്റെ ഉപയോഗം. അതിനു ശേഷം 11 തവണ ബ്രൗസര്‍ പുതുക്കി. 2016 മുതല്‍ പുതിയ വേര്‍ഷനുകള്‍ ഉള്‍പ്പെടുത്താതെയായി.