ഐഫോണ്‍ 14 പ്രോ, 14 പ്രോമാക്‌സ് എന്നിവ ബുക്ക് ചെയ്തിരിക്കുന്നവരുടെ കാത്തിരിപ്പ് ഇനിയും നീളുമെന്ന് വ്യക്തമാക്കി ആപ്പിള്‍ കമ്പനി. ലോകമെമ്പാടുമുള്ള ഐഫോണ്‍ പ്രേമികള്‍ക്കും ഇതു ബാധകമായിരിക്കും. ചൈനയിലെ ഷെങ്ഷുവില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഫാക്ടറിയിലെ നിര്‍മാണം കൊവിഡിനെ തുടര്‍ന്ന് ഗണ്യമായി കുറച്ചിരിക്കുന്നതിനാലാണിത്. പ്രതീക്ഷിച്ചതിലും കുറച്ച് മാത്രം ഷിപ്പ്‌മെന്റാകും നടത്താന്‍ സാധിക്കുക എന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയില്‍ ഐഫോണ്‍ 14, 14 മാക്‌സ് എന്നിവ മാത്രമാണ് നിര്‍മിക്കുന്നത്. പ്രോ സീരിസുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.