ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി 500 കോടി ഡോളര്‍ കടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലിരട്ടിയോളം കയറ്റുമതി വര്‍ധനവുണ്ടായതായി ഇക്കണോമിക്‌സ് ടൈംസ്് റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി ഇന്ത്യയുടെ മൊത്തത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 1000 കോടി ഡോളര്‍ കടന്നു.
ആപ്പിളിന് തൊട്ടുപിന്നിലായി സാംസങ്ങുമുണ്ട്, 320-400 കോടിയുടെ കയറ്റുമതിയാണ് സാംസങ് ചെയ്തത്.