ഏറ്റവും വിശ്വാസ യോഗ്യമായ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന കമ്പനിയെന്നാണ് ആപ്പിള്‍ പലപ്പോഴും വിശേഷിപ്പിക്കപ്പെടാറ്. ഇതിനെ ശരിവയ്ക്കുന്ന വിവരങ്ങളാണ് അമേരിക്കയിലെ മാഡിസണില്‍ നിന്ന വരുന്നത്. ഒരു സ്‌കൂബ ക്ലബ്ാണ് ഒരു വര്‍ഷമായി വെള്ളത്തിനടിയില്‍ കിടന്നിരുന്ന ഐഫോണ്‍ 12 കണ്ടെത്തിയത്. രസമെന്തെന്നാല്‍ ഇപ്പോഴും ഓണ്‍ ആകുമെന്ന് മാത്രമല്ല, പ്രത്യേകിച്ച് യാതൊരു കുഴപ്പവും ഈ ഐഫോണിനില്ല. മെന്‍ഡോറ്റ തടാകം വൃത്തിയാക്കുന്നിനിടെയാണ് ഇവര്‍ക്ക് ഫോണ്‍ കളഞ്ഞു കിട്ടിയത്. ഇത്തരത്തില്‍ പലപ്പോഴും ഫോണുകള്‍ കിട്ടാറുണ്ടെങ്കിലും അവ പ്രവര്‍ത്തനരഹിതമാകാറാണ് പതിവ്. എന്നാല്‍ ഇക്കുറി ഫോണ്‍ ചാര്‍ജിനിട്ട് അല്‍പ സമയം കഴിഞ്ഞപ്പോള്‍ സ്‌ക്രീന്‍ തെളിഞ്ഞു വന്നു.
ഫോണിലെ വിവരം വച്ചാണ് ഉടമയെ കണ്ടെത്തിയത്. 2022ല്‍ സുഹൃത്തുക്കളുമായി ബോട്ടിങ് നടത്തുന്നതിനിടെയാണ് തനിക്ക് ഫോണ്‍ വെള്ളത്തില്‍ നഷ്ടപ്പെട്ടതെന്ന് ഉടമയായ എലി ഐസെന്‍ബെര്‍ഗ് പറഞ്ഞു.
ഈ സംഭവം പുറത്ത് വന്നതോടെ ആപ്പിളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വീണ്ടും ഉയര്‍ന്നു.