ഐപിഎല്‍ കണ്ട് കാര്‍ സ്വന്തമാക്കി മലയാളി

Related Stories

ജിയോ സിനിമ ഐപിഎല്‍ കാഴ്ച്ചക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ജീതോ ധന്‍ ധനാ ധന്‍ മത്സരത്തില്‍ മലയാളിക്ക് കാര്‍ സമ്മാനമായി ലഭിച്ചു. ഈ ആഴ്ചത്തെ 9 പുതിയ വിജയികളെ പ്രഖ്യാപിച്ചപ്പോഴാണ് എറണാകുളം സ്വദേശി ആഷ്‌ലി ഫെര്‍ണാണ്ടസിന്റെ പേരും ഉള്‍പ്പെട്ടത്. മെയ് നാലിലെ ഹൈദരാബാദ്-കൊല്‍ക്കത്ത മത്സരത്തില്‍ നിന്നാണ് ആഷ്‌ലിക്ക് സമ്മാനം നേടാനായത്.
മത്സരത്തില്‍ പങ്കെടുക്കാനായി കാഴ്ചക്കാര്‍ പോര്‍ട്രെയിറ്റ് മോഡില്‍ ഫോണ്‍ പിടിക്കണം. സ്‌ക്രീനിനടിയില്‍ ഒരു ചാറ്റ് ബോക്സ് തുറക്കും, അവിടെ നാല് ഓപ്ഷനുകള്‍ക്കൊപ്പം ഓരോ ഓവറിനും മുമ്പായി ചോദ്യം ദൃശ്യമാകും. മത്സരത്തില്‍ ഏറ്റവും ശരിയായ ഉത്തരങ്ങള്‍ നല്‍കുന്ന കാഴ്ചക്കാര്‍ക്ക് സമ്മാനങ്ങള്‍ നേടാം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories