ഇരവികുളം ദേശീയോദ്യാനം സഞ്ചാരികൾക്കായി ഏപ്രിൽ 1 ന് തുറക്കും.
മൂന്നാർ വരയാടുകളുടെ പ്രസവകാലത്തെത്തുടർന്നാണ് രാജമല ഇരവികുളം ദേശീയോദ്യാനം 2 മാസത്തേക്ക് അടച്ചത്.
ഫെബ്രുവരി ഒന്നിനാണ് ഉദ്യാനം അടച്ചത്. ഉദ്യാനം അടച്ചതോടെ രാജമലയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. ഈ സീസണിൽ ഇതുവരെ 102 വരയാടിൻ കുഞ്ഞുങ്ങളാണു രാജമലയിൽ പിറന്നത്.
ഇടവേളയ്ക്കുശേഷം സഞ്ചാരികൾക്കായി തുറക്കുന്ന രാജമലയിൽ പുതിയ കഫറ്റേരിയ, സെൽഫി പോയിന്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. അഞ്ചാംമൈലിൽ പുതുതായി സ്ഥാപിക്കുന്ന പന്നൽച്ചെടി ശേഖരത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.