സ്റ്റാര്‍ട്ടപ്പുകളുടെ കടന്ന് വരവ് ഇന്ത്യയുടെ ബഹിരാകാശ മേഖലയില്‍ വലിയ പരിവര്‍ത്തനത്തിന് കാരണമായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. സ്റ്റാര്‍ട്ടപ്പുകളെ സ്‌പേസ് ടെക്‌നോളജിയില്‍ ഇന്‍കുബേറ്റ് ചെയ്തതലൂടെ റോക്കറ്റ്, സാറ്റലൈറ്റ് എന്നവിയ്ക്കായി മഹത്തായ ആപ്പുകള്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റവുമായി ചേര്‍ന്നുള്ള ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനം ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. മറ്റ് രാജ്യങ്ങള്‍ക്കും ഇന്ത്യ പ്രചോദനമാകുകയാണെന്നും എസ്ആര്‍എം കോളേജ് കോണ്‍വൊക്കേഷന്‍ സെറിമണിയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.