രാജ്യത്തെ പ്രധാന ഐടി കമ്പനികളായ വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയവര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ നിയമന ഉത്തരവുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഉത്തരവ് ലഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ അവസരം കാത്തിരുന്ന നൂറു കണക്കിന് ഉദ്യോഗാര്‍ഥികളുടെ നിയമനമാണ് റദ്ദാക്കിയത്. ബിസിനസ്‌ലൈനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവിട്ടത്.
കമ്പനി അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തതിനാലാണ് നിയമന ഉത്തരവ് റദ്ദാക്കുന്നത് എന്ന തരത്തില്‍ കമ്പനികളില്‍ നിന്ന് കത്ത് ലഭിച്ചതായും പല ഉദ്യോഗാര്‍ഥികളും പറയുന്നു.
ഐടി മേഖല സാമ്പത്തിക ഞെരുക്കത്തിലാണെന്ന തരത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പുറത്തു വരുന്ന വാര്‍ത്ത ഏറെ ഗൗരവത്തോടെയാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്.