വർക്ക് ഫ്രം ഹോമിൽ മാറ്റം വരുന്നു:ജീവനക്കാരെ തിരിച്ച് വിളിച്ച് ഐ.ടി കമ്പനികൾ

0
221


കോവിഡ് കാലത്ത് ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം (വീട്ടിലിരുന്നു ജോലി ചെയ്യൽ) നയത്തിൽ മാറ്റം വരുത്തി ഐ.ടി കമ്പനികൾ. രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി സേവന കമ്പനിയായ ഇൻഫോസിസ് താഴേക്കിടയിലും മധ്യ നിരയിലുമുള്ള ജീവനക്കാരോട് മാസത്തിൽ 10 ദിവസം ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ട് മെയിൽ അയച്ചു. നവംബർ 20 മുതൽ കുറഞ്ഞത് 10 ദിവസം ഓഫീസിൽ എത്തണമെന്നാണ് ഇൻഫോസിസ് ജീവനക്കാർക്ക് അയച്ച മെയിലിൽ പറയുന്നത്.


മറ്റൊരു ഐ.ടി സേവന കമ്പനിയായ വിപ്രോ നവംബർ 15 മുതൽ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിലെത്തണമെന്നാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്ന്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ജീവനക്കാരോട് ആഴ്ചയിൽ അഞ്ച് ദിവസം ഓഫീസിലെത്തണമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഇൻഫോസിസും വിപ്രോയും നയം മാറ്റിയത്.


ആമസോൺ ഡോട്ട് കോം, ആൽഫബെറ്റ് തുടങ്ങിയ ആഗോള ഐ.ടി കമ്പനികളും ജീവനക്കാരോട് ആഴ്ചയിൽ കുറച്ചു ദിവസങ്ങൾ ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.