മുഴം കണക്കില്‍ മുല്ലപ്പൂ വിറ്റ പൂക്കടയ്‌ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് 2000 രൂപ പിഴ ചുമത്തി. തൃശ്ശൂര്‍ കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്ക് മുഴം കണക്കില്‍ മുല്ലപ്പൂമാല വിറ്റതിനാണ് പിഴയിട്ടത്.
മുഴം അളവുകോല്‍ അല്ലെന്നും മുല്ലപ്പൂമാലയാണെങ്കില്‍ സെന്റീമീറ്റര്‍, മീറ്റര്‍ എന്നിവയിലും പൂക്കളാണെങ്കില്‍ ഗ്രാം, കിലോ ഗ്രാമിലുമാണ് അളക്കേണ്ടത് എന്നാണ് മാനദണ്ഡം എന്നും ലീഗല്‍ മെട്രോളജി വകുപ്പ് വ്യക്തമാക്കി.
മുലപ്പൂമുഴം കണക്കില്‍ വില്‍പന നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നുവെന്നതാണ് നടപടിയെടുക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വരും ദിവസങ്ങളില്‍ പരിശോധന തുടരാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.