2019-ല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച ശേഷം ഈ വര്‍ഷം മെയ് മാസത്തില്‍ പുനരാരംഭിക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചിട്ടും കരകയറാതെ ജെറ്റ് എയര്‍വേസ്. ജെറ്റ് എയര്‍വേസിന്റെ മൂന്നിലൊന്ന് ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കേണ്ടി വരികയോ ശമ്പളം 50% വരെ കുറയ്ക്കുകയോ ചെയ്യുമെന്ന് റിപ്പോര്‍ട്ട്.
ഡിസംബര്‍ ഒന്ന് മുതല്‍ നടപടി തുടങ്ങുമെന്നാണ് വിവരം. അതേസമയം, മൂന്നില്‍ രണ്ട് ജീവനക്കാരെയും ഇത് ബാധിക്കില്ലെന്ന് എയര്‍ലൈന്‍ മാനജ്‌മെന്റ് അറിയിച്ചു. ബാക്കിയുള്ള ജീവനക്കാരുടെയും ശമ്പളം താല്‍ക്കാലികമായേ കുറയ്ക്കൂ എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ജീവനക്കാരനെയും പിരിച്ചുവിടുന്നില്ലെന്നും മാനജ്‌മെന്റ് വ്യക്തമാക്കി.
ഏകദേശം 250 ജീവനക്കാരാണ് ജെറ്റ് എയര്‍വേസില്‍ ജോലി ചെയ്യുന്നത്. കൂടാതെ, ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ടിന്റെയും ഗ്രാറ്റുവിറ്റിയുടെയും കുടിശ്ശിക നല്‍കാന്‍ കഴിഞ്ഞ മാസം നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് അതോറിറ്റി ഗ്രൂപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.