രാജ്യത്ത് റിലയന്‍സ് ജിയോയുടെ 5ജി സേവനം രണ്ട് മാസത്തിനകമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി. ദീപാവലിക്ക് നാല് മെട്രോ നഗരങ്ങളില്‍ ജിയോ 5 ജി എത്തുമെന്ന് റിലയന്‍സിന്റെ 45-ാം വാര്‍ഷിക പൊതുയോഗത്തിലാണ് അംബാനി ഇക്കാര്യം അറിയിച്ചത്. രാജ്യത്താകെ 5ജി എത്തിക്കുന്നതിന് 2 ട്രില്യണ്‍ രൂപ നിക്ഷേപിക്കാനാണ് കമ്പനിയുടെ തീരുമാനം.
ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളിലാണ് സേവനമാരംഭിക്കുന്നത്.