ഗൂഗിളുമായി സഹകരിച്ച് 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ രാജ്യത്ത് അവതരിപ്പിക്കുമെന്ന് റിലയന്‍സ് ജിയോ. വാര്‍ഷിക പൊതുയോഗത്തിലാണ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം ജിയോഫോണ്‍ നെക്സ്റ്റ് എന്ന സ്മാര്‍ട്ട്ഫോണിന് വേണ്ടി ജിയോ ഗൂഗിളുമായി സഹകരിച്ചിരുന്നു. എന്നാല്‍, ഇന്ത്യയില്‍ കാര്യമായ തരംഗം സൃഷ്ടിക്കാന്‍ ജിയോഫോണ്‍ നെക്സ്റ്റിന് കഴിഞ്ഞിരുന്നില്ല.