5ജി സേവനങ്ങൾക്ക് 5-10 ശതമാനം അധിക നിരക്ക് ഈടാക്കാൻ ജിയോയും എയർടെല്ലും

0
226

പ്രീമിയം ഉപഭോക്താക്കൾക്കുള്ള അൺലിമിറ്റഡ് 5ജി ഡേറ്റാ പ്ലാനുകൾ പിൻവലിക്കാൻ ഒരുങ്ങി റിലയൻസ് ജിയോയും ഭാരതി എയർടെല്ലും. 4ജിയെ അപേക്ഷിച്ച് 5ജി സേവനങ്ങൾക്ക് കുറഞ്ഞത് 5-10 ശതമാനം അധികം നിരക്ക് ഈടാക്കാനും കമ്പനികൾ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഈ വർഷം പകുതിയോടെ ഇരു കമ്പനികളും മൊത്തം മൊബൈൽ താരിഫുകൾ 20 ശതമാനം ഉയർത്തിയേക്കുമെന്നും റിപ്പോർട്ട് പറയുന്നു.


നിലവിലുള്ള ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ഒരു വർഷത്തോളമായി ജിയോയും എയർടെല്ലും 4ജി നിരക്കിൽ 5ജി സേവനങ്ങളും പരിധിയില്ലാത്ത ഡേറ്റ ഓഫറുകളും നൽകുന്നുണ്ട്. ഏകദേശം 12.5 കോടി 5ജി വരിക്കാരാണ് ജിയോയ്ക്കും എയർടെലിനും ഉള്ളത്. രാജ്യത്തെ മൊത്തം 5ജി ഉപയോക്താക്കൾ ഈ വർഷം അവസാനത്തോടെ 20 കോടി കവിയുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.