ബി ടെക്ക്/എം ബി എ ബിരുദധാരികൾക്ക് സർക്കാർ ജോലി നേടാൻ അവസരം

0
751

ബി ടെക്ക്/എം ബി എ ബിരുദധാരികൾക്ക് ഇടുക്കി ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ വ്യവസായ വകുപ്പിന് കീഴിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അവസരം. 11/09/2023 (തിങ്കൾ) ന് ഇടുക്കി ജില്ലാ ഇൻഡസ്ട്രീസ് സെന്ററിൽ വെച്ച് നടക്കുന്ന വോക്ക്-ഇൻ- ഇന്റർവ്യൂവിൽ പങ്കെടുത്ത് ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നേടാം.

വട്ടവട, കാന്തല്ലൂർ, ശാന്തൻപാറ, ദേവികുളം, രാജകുമാരി, പാമ്പാടുംപാറ, ചിന്നക്കനാൽ ഗ്രാമപഞ്ചായത്തുകളിലാണ് നിലവിൽ ഒഴിവുകളുള്ളത്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ( CMD) നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 05/09/2023. കൂടുതൽ വിവരങ്ങൾക്ക് http://cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.