ഋഷഭ് ഷെട്ടിയുടെ കാന്താര ബോക്സ്ഓഫീസ് റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് മുന്നേറുന്നു. ദീപാവലി ആഘോഷങ്ങള്‍ക്കിടെ 200 കോടി ക്ലബ്ബിലും ചിത്രം ഇടംനേടി. കന്നഡയില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാന്താര. ഒക്ടോബര്‍ 24 വരെയുള്ള കണക്കുകള്‍ പ്രകാരം 211.5 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. മലയാളം, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ക്കും മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
പൊന്നിയിന്‍ സെല്വന് 1 ഹിന്ദി പതിപ്പിന്റെ കളക്ഷനെയും കാന്താര ഇതിനകം മറികടന്നു.