കാരൂര്‍ വൈശ്യ ബാങ്കിന് 30 ലക്ഷം രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഫ്രോഡ് ക്ലാസിഫിക്കേഷന്‍, റിപ്പോര്‍ട്ടിങ് സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
ചില അക്കൗണ്ടുകളുടെ തട്ടിപ്പ് സംബന്ധിച്ച് ആര്‍ബിഐയെ വിവരം ധരിപ്പിക്കുന്നതില്‍ ബാങ്കിന് വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണിത്. വിഷയത്തില്‍ കാരൂര്‍ വൈശ്യ ബാങ്കിന് നോട്ടീസ് അയച്ച ശേഷം ലഭിച്ച വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ആര്‍ബിഐ പിഴ ചുമത്താന്‍ തീരുമാനിച്ചത്.