സംസ്ഥാനത്തെ സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ റിസർവ് ബാങ്ക്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ അര്‍ബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് ആര്‍ബിഐ. കേരളത്തിലെ അര്‍ബൻ സഹകരണ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ ചേരും.
ഇഡി റിപ്പോര്‍ട്ട് അനുസരിച്ച് കള്ളപ്പണ ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളുമായി അര്‍ബൻ ബാങ്കുകള്‍ക്ക് ബന്ധമുണ്ടോയെന്നാണ് ആര്‍ബിഐ പരിശോധിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി രണ്ട് അര്‍ബൻ ബാങ്കുകള്‍ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം. വിഷയങ്ങളിൽ അർബൻ ബാങ്ക് പ്രതിനിധികളിൽ നിന്ന് യോഗം അഭിപ്രായം തേടും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.