നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനമായ ഇന്നലെ കട്ടപ്പന നഗരത്തിലെ വ്യാപാര കേന്ദ്രങ്ങള്‍ ബലമായി അടപ്പിച്ചു. കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള 40 ഷെഡ്യൂളുകളില്‍ 21 എണ്ണം രാവിലെ ആരംഭിച്ചിരുന്നെങ്കിലും ഉച്ചയോടെ ഇവ പൂര്‍ണമായി നിര്‍ത്തി വച്ചു. ദീര്‍ഘദൂര യാത്രക്കാരടക്കം ദുരിതത്തിലുമായി. ഉച്ചയോടെ നഗരത്തില്‍ ബൈക്കിലെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബാങ്കുകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളുമടക്കം ബലമായി അടപ്പിച്ചു.