കട്ടപ്പന ഫെസ്റ്റ് 2023 ഫെബ്രുവരി 10 മുതല്‍ 26 വരെ കട്ടപ്പന മുനിസിപ്പല്‍ മൈതാനിയില്‍. പത്താം തീയതി വൈകീട്ട് 4.30ന് ഇടുക്കിക്കവലയിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് മര്‍ച്ചന്റ് അസോസിയേഷന്റെയും, മര്‍ച്ചന്റ് യൂത്ത് വിങ്ങിന്റെയും, വനിതാ വിങ്ങിന്റെയും ആഭിമുഖ്യത്തിലാകും ഇക്കുറി ഫെസ്റ്റ് സംഘടിപ്പിക്കുക. KGEES ജ്വല്ലേഴ്സ് കോട്ടയംകട, ഗായത്രി വെഡ്ഡിംഗ് സെന്റര്‍, IILT എഡ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് പ്രധാന സ്‌പോണ്‍സര്‍മാർ.
ഫ്‌ളവര്‍ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധ മത്സരങ്ങള്‍, സ്റ്റാളുകള്‍, എല്ലാ ദിവസവും പ്രശസ്ത താരങ്ങള്‍ നയിക്കുന്ന കലാസന്ധ്യകള്‍, ഫുഡ്‌കോർട്ട്, ബെല്ലി ഡാൻസ് തുടങ്ങിയവ ഫെസ്റ്റിനുണ്ടാകുമെന്ന് സംഘാടകര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കൂടാതെ 14 ജില്ലകളിൽ നിന്നുമുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്ന മിസ്റ്റർ കേരള മത്സരവും, മിസ്സ് ഇടുക്കി മത്സരവും ഫെസ്റ്റിനോടാനുബന്ധിച്ചു നടക്കും. രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു വരെ പാസ്സ് മുഖേന ഫെസ്റ്റിൽ പ്രവേശിക്കാം. 70 രൂപയാണ് ഫീസ് കട്ടപ്പനയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഡിസ്‌കൗണ്ടോടെ പാസ്സ് ലഭിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫെസ്റ്റ് പ്രചാരണത്തിന്റെ ഭാഗമായി ജനുവരി 28, 29 തീയതികളിൽ മുനിസിപ്പൽ മൈതാനിയിൽ ഫുട്ബോൾ ടൂർണമെന്റ് നടക്കുമെന്നും സംഘാടക സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘാടക സമിതി ചെയർമാൻ കെ.പി ഹസ്സന്‍, അഡ്വ. എം.കെ തോമസ്, (മെര്‍ച്ചന്റ് അസോസിയേഷന്‍), ജനറൽ കൺവീനർ സിജോ മോന്‍ ജോസ്, IILT അഡ്മിനിസ്ട്രേറ്റർ ജിജി ജോബി ഷാജി നെല്ലിപ്പറമ്പിൽ, സന്തോഷ് ദേവസ്യ, അജിത്ത് സുകുമാരൻ, അനിൽകുമാർ എസ്.നായർ, ബൈജു ഏബ്രഹാം, തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.