കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നിര്‍ത്തി വച്ച ഹൈറേഞ്ചിന്റെ കട്ടപ്പന ഫെസ്റ്റ് കൂടുതല്‍ പ്രൗഢഗംഭീരമായി വീണ്ടും എത്തുന്നു. ഫെബ്രുവരി 10 മുതല്‍ 26 വരെ നടക്കുന്ന ഫെസ്റ്റ്, ഇടുക്കി ജില്ലയുടെയും കട്ടപ്പന മര്‍ച്ചന്‍സ് അസോസിയേഷന്റെയും അമ്പതാം വാര്‍ഷികം പ്രമാണിച്ച് മര്‍ച്ചന്റ് അസോസിയേഷന്റെയും, മര്‍ച്ചന്റ് യൂത്ത് വിങ്ങിന്റെയും, വനിതാ വിങ്ങിന്റെയും ആഭിമുഖ്യത്തിലാകും സംഘടിപ്പിക്കുക. ഫെസ്റ്റ് സ്വാഗതസംഘ രൂപീകരണത്തിനായി കട്ടപ്പന മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്റെ അധ്യക്ഷതയില്‍ 20.1. 2023 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കട്ടപ്പന മുനിസിപ്പല്‍ ഹാളില്‍ യോഗം ചേരും.
ഫെസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മന്ത്രി റോഷി അഗസ്റ്റിനുമായി തിരുവനന്തപുരത്ത് വച്ച് മര്‍ച്ചന്റ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.