കട്ടപ്പന മര്‍ച്ചന്റ് യൂത്ത് വിംഗിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പും എക്സലന്‍സ് അവാര്‍ഡ് നൈറ്റും KGEES ഹില്‍ടൗണില്‍ നടന്നു. മര്‍ച്ചന്റ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിന്‍ ടി ജോയ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍, നഗരത്തിലെ വ്യവസായ പ്രമുഖര്‍, യൂത്ത് വിങ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ അനുബന്ധിച്ചു.
പൊതുയോഗത്തില്‍ കട്ടപ്പന മര്‍ച്ചന്റ് യൂത്ത് വിംഗിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സിജോമോന്‍ ജോസിനെ യൂത്ത് വിംഗ് പ്രസിഡന്റായും ഷിയാസ് എ.കെയെ വര്‍ക്കിങ് പ്രസിഡന്റായും തെരഞ്ഞെടുത്തു. തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷമാണ് സിജോമോന്‍ ജോസ് യൂത്ത് വിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.
അജിത്ത് സുകുമാരന്‍ ജനറല്‍ സെക്രട്ടറിയും ആര്. ശ്രീധരന് ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. പരിപാടിയില്‍ വച്ച് വനിത യൂത്ത് വിംഗിന്റെ ഉദ്ഘാടനവും നടന്നു. സംസ്ഥാനത്ത് ആദ്യമായാണ് യുവ വനിതാ സംരംഭകര്‍ക്കായി മര്‍ച്ചന്റ് അസോസിയേഷന് യൂണിറ്റ് രൂപീകരിക്കുന്നത്. പുതിയ അംഗങ്ങള്‍ക്കുള്ള മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും സമ്മേളനത്തില്‍ വച്ച് വിതരണം ചെയ്തു.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തിത്വങ്ങള്‍ക്കുള്ള എക്സലന്‍സി അവാര്‍ഡ് ദാനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കലാ പ്രകടനങ്ങള്‍, ഫാഷന്‍ ഷോ തുടങ്ങിയവയും ചടങ്ങിന് മാറ്റ് കൂട്ടി.