നാടിന്റെ നിയമ പാലകർക്ക് സ്നേഹസമ്മാനവുമായി നഗരത്തിലെ യുവ വ്യാപരികൾ.
കട്ടപ്പന പോലീസ് സ്റ്റേഷനിലേക്ക് മർച്ചന്റ് യൂത്ത് വിങ് പുതു പുത്തൻ കസേര വാങ്ങി നൽകി.
എസ്ഐ ലിജോ പി. മണി യൂത്ത് വിംഗ് അംഗങ്ങളിൽ നിന്നും കസേര ഏറ്റുവാങ്ങി.
6 വർഷം മുമ്പും മർച്ചന്റ് യൂത്ത് വിംഗ് അംഗങ്ങൾ കട്ടപ്പന പോലീസ് സ്റ്റേഷനിലേക്ക് ഫർണ്ണിച്ചർ വാങ്ങി നൽകിയിരുന്നു.
അന്ന് എസ്ഐക്ക് വാങ്ങി നൽകിയ കസേര നശിച്ചു പോയതിനെ തുടർന്നാണ് പുതിയ 6500 രൂപ മുടക്കി പുതിയ കസേര നൽകിയത്.
യൂത്ത് വിംങ് സംസ്ഥാന വൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ സിജോമോൻ ജോസ് കസേര കൈമാറി.
യൂത്ത് വിംഗ് ഭാരവാഹികളായ അജിത്ത് സുകുമാരൻ, R ശ്രീധർ, അനിൽ കുമാർ S നായർ, പോൾസൺ തുടങ്ങിയവർ പങ്കെടുത്തു.