കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ടെക്‌നിഷന്‍ അസോസിയേഷന്‍ കട്ടപ്പനയില്‍ യൂണിറ്റ് രൂപീകരിച്ചു

0
444

കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ടെക്‌നിഷന്‍ അസോസിയേഷന്‍
KADTA (KERALA AMBULANCE DRIVERS &TECHNICIANS ASSOCIATION) കട്ടപ്പന യൂണിറ്റ് രൂപീകരണവും ഡ്രൈവര്‍മ്മാര്‍ക്കുള്ള ഐഡിക്കാര്‍ഡ് വിതരണവും കട്ടപ്പന വെള്ളയാംകൂടി സ്‌കൈ റോക് ഹോട്ടലില്‍ നടന്നു.

ജില്ലാ പ്രസിഡന്റ് അഷറഫ് അല്‍ഷിഫായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേരളാ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ശ്രീ. അഭിലാഷ് തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ജോയിന്‍ സെക്രട്ടറി ഷിജു പത്തനാപുരം, ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ ബിജു തൊടുപുഴ, ഇടുക്കി ജില്ലാ ട്രഷറര്‍ ശ്രീ കബീര്‍ തൊടുപുഴ എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.
അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം ശ്രീ ഷിജു പത്തനാപുരം ഉത്ഘാടനം ചെയ്തു
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കട്ടപ്പന യൂണിറ്റ് രൂപീകരണവും അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു.
രക്ഷധികാരിയായി ഷിജു കട്ടപ്പനയെയും, പ്രസിഡന്റ് ആയി മോന്‍സി കട്ടപ്പനയെയും, സെക്രട്ടറിയായി പ്രസാദ് നെടുങ്കണ്ടത്തെയും, ട്രഷറര്‍ ആയി ജോബിന്‍ കാക്കട്ടുകടയെയും, വൈസ്. പ്രസിഡന്റ് ആയി നിതിന്‍ ഇരട്ടയാറിനെയും, ജോയിന്‍ സെക്രട്ടറി ആയി ശശി പുറ്റടിയെയും
മറ്റു കമ്മറ്റി അംഗങ്ങളായി നാസ്സര്‍ ഉപ്പുതറ, രാജേഷ് വെള്ളായകൂടി, കണ്ണന്‍ കല്യാണത്തണ്ട് എന്നിവരെയും ചുമതലപ്പെടുത്തി.
യോഗത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ട് ദേവാനന്ദ് പാറകടവ് , വിഷ്ണു പുലിയന്മല, പ്രബിന്‍സ് കുന്തളമ്പാറ, അനൂപ് അമ്പലക്കവല, അര്‍ജുന്‍ വലിയകണ്ടം, നന്ദു വലിയകണ്ടം, സന്തോഷ് താന്നിമൂട്, അലന്‍ നിര്‍മ്മലസിറ്റി എന്നിവര്‍സംസാരിച്ചു