സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും കോർപറേഷനുകളിലും ഉൾപ്പെട്ട 645 ചതുരശ്ര അടി (60 ചതുരശ്ര മീറ്റർ) വരെ വിസ്തൃതിയുള്ള ഭവനങ്ങളെ കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കി സംസ്ഥാന സർക്കാർ. ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയത്.
നേരത്തെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ 322 ചതുരശ്ര അടി വരെ വിസ്തൃതി ഉള്ള കെട്ടിടങ്ങൾക്കാണ് നികുതി ഒഴിവാക്കിയിരുന്നത്. എന്നാൽ വിസ്തൃതി വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായതോടെ സർക്കാർ ഏപ്രിൽ 1ന് പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.
ഭവന ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്കാണ് ഈ അനുകൂല്യം ലഭിക്കുക. ഒരു വ്യക്തിക്ക് ഒരു ഭവനത്തിനാണ് ഈ അനുകൂല്യം ലഭിക്കാൻ അർഹതയുള്ളത്. ലൈഫ് മിഷൻ പദ്ധതികളിൽപെട്ട വീടുകൾക്കും ഈ നികുതി അനുകൂല്യം ലഭിക്കും.