സംരംഭകർക്കായി സംസ്ഥാന അവാർഡുകൾ

0
726

കേരളത്തിൽ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രവർത്തനം കാഴ്ചവച്ച സംരംഭങ്ങൾക്ക് പുരസ്കാരം. സൂക്ഷ്മ, ചെറുകിട, ഇടത്തരം, ലാർജ് ആന്റ് മെഗാ കാറ്റഗറിയിൽ ഉത്പാദന/സേവന/വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ, കയറ്റുമതി അധിഷ്ടിത സംരംഭങ്ങൾ, ഉത്പാദന സ്റ്റാർട്ടപ്പുകള്‍, വനിതാ/പട്ടിക ജാതി/ പട്ടിക വർഗ/ ട്രാൻസ്ജെൻഡർ സംരംഭങ്ങൾ എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഇവ കൂടാതെ സംസ്ഥാനത്തെ വ്യവസായ വാണിജ്യ മേഖലയ്ക്കും സമൂഹത്തിനും നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി ലൈഫ് ടൈം അചീവ്മെൻറ് അവാർഡും നൽകും. 2021-22 സാമ്പത്തിക വർഷം വരെയുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് മികച്ച സംരംഭങ്ങളെ തിരഞ്ഞെടുക്കുക.

സംരംഭങ്ങൾക്ക് നൽകുന്ന അവാർഡുകൾക്ക് പുറമെ സംരംഭക വർഷം 2022-23 പദ്ധതിയുടെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പുരസ്കാരങ്ങൾ നൽകും. സംരംഭകർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള പോര്‍ട്ടലിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിര്‍വഹിച്ചു. ഇന്ന് മുതൽ 2023 സെപ്റ്റംബര്‍ 23 വരെ അവാര്‍ഡിനുള്ള അപേക്ഷ പോർട്ടൽ വഴി സമര്‍പ്പിക്കാം.