രാജ്യത്തെ യുവാക്കളുടെ ഇഷ്ടപ്പെട്ട തൊഴിലിടമായി കേരളം:ഇന്ത്യ സ്കിൽസ് റിപ്പോർട്ട്

0
146

രാജ്യത്തെ യുവജനങ്ങൾ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനം കേരളമെന്ന് പുതിയ ഇന്ത്യ സ്കിൽസ് റിപ്പോർട്ട്. 18-21 പ്രായക്കാരിൽ കൂടുതൽ തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനവും കേരളത്തിനാണ്. രാജ്യത്തെ 51.25 ശതമാനം യുവജനങ്ങളും തൊഴിൽക്ഷമത ഉള്ളവരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇത് 50.3 ശതമാനമായിരുന്നു.

സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ഇഷ്ടപ്പെടുന്ന നഗരങ്ങളിൽ കൊച്ചി രാജ്യത്ത് രണ്ടാമതും തിരുവനന്തപുരം നാലാമതുമാണ്. അതേസമയം കൂടുതൽ സ്ത്രീകൾ തൊഴിൽ ചെയ്യാനിഷ്ടപ്പെടുന്ന നഗരം കൊച്ചിയാണ്. നഗരങ്ങളിലെ 18-21 പ്രായപരിധിയിലുള്ളവരുടെ തൊഴിൽ ക്ഷമതയിൽ മൂന്നാം സ്ഥാനത്താണ് തിരുവനന്തപുരം. കമ്പ്യൂട്ടർ നൈപുണ്യത്തിൽ തിരുവനന്തപുരം ഒന്നാം സ്ഥാനവും കേരളം മൂന്നാം സ്ഥാനവും സ്വന്തമാക്കി.

രാജ്യത്തുടനീളം 3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് ഗൂഗിൾ, സി.ഐ.ഐ, എ.ഐ.സി.ടി.ഇ, എ.ഐ.യു, ടാഗ്‌ഡ് എന്നിവരുമായി ചേർന്ന് നടത്തിയ നാഷണൽ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് തയാറാക്കിയത്.