നാളെയുടെ ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുകയാണ് ഇടുക്കി അടിമാലി കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ സംസ്ഥാനത്തെ 1294 സ്‌കൂളുകളെ പിന്തള്ളി 125 പോയിന്റോടെയാണ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായത്.
സയന്‍സ്, ഗണിതം, സാമൂഹികശാസ്ത്രം, ഐ.ടി., പ്രവൃത്തിപരിചയം തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്ത 25 കുട്ടികളും എ ഗ്രേഡ് നേടി. പഠനത്തോടൊപ്പം കലാ-കായിക-ശാസ്ത്ര രംഗങ്ങളിലും മികച്ച പ്രോത്സാഹനമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പ്രീതി, ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക സിസ്റ്റര്‍ ക്രിസ്റ്റീന എന്നിവര്‍ പറഞ്ഞു. വിദ്യാലയവര്‍ഷം ആരംഭിക്കുമ്പോള്‍ മുതല്‍ വിദ്യാര്‍ഥികളുടെ അഭിരുചി മനസ്സിലാക്കി കുട്ടികള്‍ക്ക് പരിശീലനം നല്‍കും. സ്‌കൂള്‍ സമയത്തില്‍ അവസാനത്തെ ഒരു മണിക്കൂര്‍ പരിശീലനത്തിന് അധ്യാപകരെ നിയോഗിക്കും. ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികളെ മത്സരത്തിന് പ്രാപ്തരാക്കിയത്.
മുന്‍ വര്‍ഷങ്ങളില്‍ സയന്‍സ്, ഐ.ടി., പ്രവൃത്തിപരിചയം വിഭാഗങ്ങളില്‍ ഓവറോള്‍ കിരീടം സ്‌കൂള്‍ നേടിയിട്ടുണ്ട്.