കേരള ട്രാവല്‍ മാര്‍ട്ട് ഇന്ന് വൈകിട്ട് 7 മണിക്ക് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും.
െേമയ് 9 മുതല്‍ 12 വരെ് നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ രണ്ടാം വെര്‍ച്വല്‍ പതിപ്പ് ടൂറിസം മേഖലയിലെ തന്നെ ഏറ്റവും വലിയ ബയര്‍ സെല്ലര്‍ മേളകളിലൊന്നാണ്.
ഉദ്ഘാടന ചടങ്ങില്‍ ധനമന്ത്രി കെ. എന്‍ ബാലഗോപാലന് മുഖ്യപ്രഭാഷണം നടത്തും.
വ്യവസായ മന്ത്രി പി.രാജീവ് വിശിഷ്ടാതിഥിയാകും. കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ് ശ്രീനിവാസ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സെഷനില്‍ ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് ആമുഖ പ്രഭാഷണം നടത്തും. ഉദ്ഘാടന സമ്മേളനത്തില്‍ കെടിഎം മുന്‍ പ്രസിഡന്റുമാരായ ജോസ് ഡൊമനിക്ക്, ഇ.എം നജീബ്, റിയാസ് അഹമ്മദ്, അബ്രഹാം ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. കെടിഎം പ്രസിഡന്റ് ബേബി മാത്യു സ്വാഗതവും, കെടിഎം സെക്രട്ടറി ജോസ് പ്രദീപ് നന്ദിയും പറയും. മെയ് 10 മുതല്‍ 12 വരെ വിവിധ വെര്‍ച്വല്‍ ബിസിനസ് മീറ്റുകള്‍ നടക്കും.