അയോധ്യയിൽ കെഎഫ്സിക്ക് ഔട്ട്ലെറ്റ് തുടങ്ങാം:പക്ഷെ ചിക്കൻ വിൽക്കരുത്

0
113

അയോധ്യയിൽ ഔട്ട്ലെറ്റ് തുടങ്ങാൻ കെഎഫ്സിക്ക് (KFC) അനുമതി നൽകി അധികൃതർ. എന്നാൽ സസ്യാഹാരം മാത്രമേ വിൽക്കൂ എന്ന നിബന്ധന പാലിക്കണം. മെനുവിൽ നിന്ന് ചിക്കൻ ഒഴിവാക്കി, വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നാണ് നിർദേശം.


അമേരിക്കൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ കെന്റകി ഫ്രൈഡ് ചിക്കന്റെ മുഖ്യ ആകർഷണം തന്നെ ചിക്കൻ വിഭവങ്ങളാണ്. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പരിസരത്ത് ഔട്ട് ലെറ്റ് തുടങ്ങുകയാണെങ്കിൽ വെജിറ്റേറിയൻ വിഭവങ്ങൾ വിൽക്കാൻ മാത്രമാണ് കെഎഫ്സിക്ക് അനുമതി. നിയന്ത്രിത മേഖലയ്ക്ക് പുറത്ത് കെഎഫ്സിക്ക് മാംസ വിഭവങ്ങൾ വിൽക്കാം.


അയോധ്യ രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ മത്സ്യ-മാംസവും മദ്യവും വിൽക്കുന്നതിന് അയോധ്യ അഡ്മിനിസ്ട്രേഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഡോമിനോസ് (Domino’s) അയോധ്യയിൽ ഔട്ട്ലെറ്റുകൾ തുറന്നിരുന്നു.