ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംസ്ഥാനത്തുടനീളം ആഗസ്റ്റ് രണ്ട് മുതല്‍ 28 വരെ ഓണം ഖാദി വിപണനമേള സംഘടിപ്പിക്കും. മേളയോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. സില്‍ക്ക് സാരികള്‍, കോട്ടണ്‍ ഷര്‍ട്ടുകള്‍, ബെഡ് ഷീറ്റുുകള്‍, പഞ്ഞിമെത്തകള്‍, വില്ലേജ് ഇന്‍ഡസ്ട്രീസ് ഉല്പന്നങ്ങള് തുടങ്ങിയവയുടെ വിപുലമായ ശേഖരം മേളയില്‍ ഒരുക്കിയിട്ടുണ്ട്. തൊടുപുഴ കെ.ജി.എസ് മാതാ ആര്‍ക്കേഡ്, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ്, കട്ടപ്പന കെ.ജി.എസ് ഗാന്ധി സ്ക്വയര്‍ എന്നിവിടങ്ങളിലെ അംഗീകൃത ഷോറൂമുകളില്‍ മേള ഒരുക്കിയിട്ടുണ്ട്.