അന്താരാഷ്ട്ര വിപണിയിലേക്കുള്ള കിയ ഇന്ത്യയുടെ കയറ്റുമതി രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടു. 95 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നും കമ്പനി വാഹന കയറ്റുമതി നടത്തിയത്.
വില്‍പനയില്‍ കിയ സെല്‍ട്ടോസാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ആഗോള തലത്തില്‍ നടന്ന കമ്പനിയുടെ ആകെ വില്‍പനയില്‍ 68 ശതമാനവും കിയ സെല്‍ട്ടോസ് മോഡലാണ്. 2022-23 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 44 ശതമാനം വളര്‍ച്ച കൈവരിക്കാനാണ് കമ്പനിക്ക് സാധിച്ചത്.