കേരളത്തിൻ്റെ പൊതുമേഖലയ്ക്ക് കൂടുതൽ തിളക്കമേകിക്കൊണ്ട് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെ.എം.എം.എലിന് പ്രതിരോധ മേഖലയില്‍ നിന്ന് 105 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചു.സമീപകാലത്ത് ഈ മേഖലയിൽ നിന്ന് സ്ഥാപനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറാണിത്.
5 വര്‍ഷങ്ങളിലേക്കായി വിവിധ ഗ്രേഡുകളിലുള്ള 650 ടൺ ടൈറ്റാനിയം സ്‌പോഞ്ചിനായുള്ള ഓര്‍ഡറാണ് ലഭിച്ചിരിക്കുന്നത്. ബഹിരാകാശ മേഖലയില്‍ ഉപയോഗിക്കുന്ന ഗ്രേഡിന് പുറമെ ഉല്‍പാദിപ്പിക്കപ്പെടുന്ന ടൈറ്റാനിയം സ്‌പോഞ്ച് കമ്പനിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു ഇത്രകാലം ചെയ്തിരുന്നത്. പുതിയ ഓര്‍ഡര്‍ ലഭിച്ചതോടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ നേവിയുടെ വിവിധ ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണത്തിന് ഈ ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിക്കാനാകും.
ഭാവിയിലും കൂടുതല്‍ ഓര്‍ഡറുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പ്രതിരോധമേഖലയില്‍ നിന്നും കെ.എം.എം.എല്ലിന് ലഭ്യമാക്കാനും ധാരണയായിട്ടുണ്ട്.