റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ കൊച്ചിയില്‍ 5ജി സേവനവുമായി ഭാരതി എയര്‍ടെല്ലും.
4 ജി സേവനത്തെക്കാള്‍ 20-30 ഇരട്ടി വേഗത്തില്‍ 5ജി പ്ലസിലൂടെ സേവനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുമെന്നും മുഴുവന്‍ നഗരങ്ങളിലും 5ജി പ്ലസിന്റെ സേവനം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും ഭാരതി എയര്‍ടെല്‍ കേരള സിഒഒ അമിത് ഗുപ്ത പറഞ്ഞു. നിലവിലെ 4ജി സിം തന്നെ ഉപയോഗിച്ച് 5ജിയിലേക്ക് മാറാം. 5ജി അവതരണം പൂര്‍ത്തിയാകുന്നതോടെ നിലവിലെ ഡേറ്റ പ്ലാനുകള്‍ തുടരാമെന്നും അദ്ദേഹം പറഞ്ഞു.
മൊബൈലില്‍ സെറ്റിങ്സ് ടാബില്‍ കണക്ഷന്സ് അല്ലെങ്കില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് എടുത്ത് 5ജി നെറ്റ്വര്‍ക്ക് മോഡ് സെലക്ട് ചെയ്താല്‍ നിങ്ങളുടെ മൊബൈലില്‍ 5ജി സേവനം ലഭ്യമാകും.