കൊച്ചി ഡിസൈന്‍ വീക്കിന് തുടക്കം

Related Stories

കൊച്ചി ഡിസൈന്‍ വീക്ക് കോണ്‍ക്ലേവിന്റെ രണ്ടാമത് എഡിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നിരവധി ശില്പശാലകളും പാനല്‍ ചര്‍ച്ചകളും പ്രദര്‍ശനങ്ങളും കൊച്ചി ഡിസൈന്‍ വീക്കിന്റെ ഭാഗമായി സംഘടിപ്പിക്കും. ഡിസൈന്‍ കേരളത്തിലെ സാധ്യതകള്‍, കൊച്ചിയുടെ ഡിസൈന്‍ ഭാവി, മലയാള സിനിമാ വ്യവസായത്തിലെ ഉപയോഗപ്പെടുത്താത്ത അന്താരാഷ്ട്ര സാധ്യതകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതിനായി സമഗ്രമായ ഡിസൈന്‍ നയം രൂപീകരിക്കും.
ഡിസൈന്‍ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് ഉടന്‍ തന്നെ സര്‍ക്കാര്‍ ആരംഭിക്കും. വെളിച്ചെണ്ണ, കശുവണ്ടി, കയര്‍ മുതലായ കേരളത്തിന്റെ തനത് ഉത്പന്നങ്ങള്‍ ഈ ബ്രാന്‍ഡിന് കീഴില്‍ അവതരിപ്പിക്കും. കര്‍ശനമായ ഗുണമേന്മ പരിശോധനകള്‍ക്ക് ശേഷമാകും ഇവ വിപണിയിലിറക്കുന്നത്. മെച്ചപ്പെട്ട ഡിസൈനിലൂടെ ഉത്പന്നത്തിന്റെ ഡിമാന്റ്, മൂല്യം, മത്സരശേഷി എന്നിവ വര്‍ധിക്കാന്‍ സാധിക്കും. നിക്ഷേപ സൗഹൃദമായ അന്തരീക്ഷത്തില്‍ നടക്കുന്ന കൊച്ചി ഡിസൈന്‍ വീക്ക് 2022 ഈ മേഖലയിലും കേരളത്തിന് വലിയ സാധ്യതകള്‍ തുറന്നിടുകയാമെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories