ഇന്ത്യന്‍ മൈക്രോബ്ലോഗിങ് ആപ്പായ കൂ ബ്രസീലിലും സേവനമാരംഭിച്ചു. പത്ത് ലക്ഷത്തിലധികം പേരാണ് പ്രവര്‍ത്തനം തുടങ്ങി വെറും നാല്പ്പത്തെട്ട് മണിക്കൂറില്‍ കൂ ഡൗണ്‍ലോഡ് ചെയ്തത്. പോര്‍ച്ചുഗീസ് ഭാഷ കൂടി കൂട്ടിച്ചേര്‍ത്താണ് കൂ ബ്രസീലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ 11 പ്രാദേശിക ഭാഷകളാണ് കൂവിലുള്ളത്.
അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രസീലിലെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതില്‍ കമ്പനി അതിയായ സന്തോഷം അറിയിച്ചു.
ബ്രസീലില്‍ മാത്രം 2 മില്യണ്‍ കൂ, 10 മില്യണ്‍ ലൈക്ക് എന്നിവ നേടാന്‍ പ്ലാറ്റ്ഫോമിനായിട്ടുണ്ട്.
ട്വിറ്റര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ മൈക്രോബ്ലോഗിങ് സൈറ്റ് എന്നാണ് കൂ സ്വയം വിശേഷിപ്പിക്കുന്നത്.