കേരളത്തിന്റെ സ്വന്തം കെ.പി.പി.എലിൽ നിർമ്മിച്ച പേപ്പറിൽ പത്രത്താളുകൾ പ്രിന്റ് ചെയ്ത് ‘ദി ഹിന്ദു’. കഴിഞ്ഞ ദിവസം അച്ചടിച്ച പത്രത്തിന്റെ തിരുവനന്തപുരം എഡിഷനിലാണ് 7,8,9,10 പേജുകൾ കേരള പേപ്പറിൽ പ്രിന്റ് ചെയ്തിരിക്കുന്നത്.
മൂന്ന് വർഷത്തോളം കേന്ദ്രസർക്കാർ പൂട്ടിയിട്ട ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കുകയും ഇവിടെ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് എന്ന പേരിൽ പുതിയ പൊതുമേഖലാ സ്ഥാപനം ആരംഭിക്കുകയും ചെയ്തത് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയും ദിശാബോധവും കൊണ്ട് മാത്രമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.