വൈദ്യുതി സര്‍ചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്തി

Related Stories

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി സര്‍ചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്തി. ഒരു പൈസയാണ് സര്‍ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ, ഓഗസ്റ്റ് മാസം യൂണിറ്റിന് 20 പൈസ സര്‍ചാര്‍ജായി ഈടാക്കും. ജൂലൈയില്‍ ഇത് 19 പൈസയായിരുന്നു. നിലവില്‍, റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച 10 പൈസക്ക് പുറമേയാണ്, വൈദ്യുതി ബോര്‍ഡിന് സ്വയം പിരിക്കാവുന്ന സര്‍ചാര്‍ജിലും ഒരു പൈസയുടെ വര്‍ദ്ധനവ് വരുത്തിയിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് മാസമായി ഉപഭോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് ഇനത്തില്‍ വൈദ്യുതി ബോര്‍ഡ് നിശ്ചിത പൈസ ഈടാക്കുന്നുണ്ട്. ജൂണില്‍ ഉണ്ടായ അധിക ചെലവ് തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി സര്‍ചാര്‍ജ് നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നത്. ജൂണ്‍ മാസം 33.92 കോടി രൂപയാണ് അധിക ചെലവായി രേഖപ്പെടുത്തിയത്.
റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 10 പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ മാസം വരെ തുടരുന്നതാണ്. പിന്നീട് ഇവ പുനപരിശോധിച്ചതിനുശേഷമാണ് അടുത്ത നടപടികള്‍ ആരംഭിക്കുക.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories