ന്യൂജെന്‍ ആയി കെഎസ്ആര്‍ടിസിയും. ഇനി മുതല്‍ ബസ് ടിക്കറ്റ് എടുക്കാന്‍ കൈയില്‍ പണം വേണമെന്നില്ല ഫോണ്‍പേ വഴി നല്കിയാലും മതിയാകും. സൂപ്പര്‍ ക്ലാസ് ബസ്സുകളിലാകും ആദ്യ ഘട്ടത്തില്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനം നിലവില്‍ വരിക.
ഇന്ന് രാവിലെ മന്ത്രി ആന്റണി രാജുവിന്റെ ചേംബറില്‍ വച്ച് ആദ്യ ടിക്കറ്റ് ഡിജിറ്റലായി എടുത്ത് അദ്ദേഹം ഉദ്ഘാടനം ചെയ്തു. അധികം വൈകാതെ മുഴുവന്‍ കെഎസ്ആര്‍ടിസി ബസ്സുകളിലും ഈ സംവിധാനം നിലവില്‍ വരും. ഇതോടെ ചില്ലറയില്ലാത്തതിന്റെ പേരിലുള്ള പ്രശ്നങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ സാധിക്കും